നാറുന്നവനെ ചുമന്ന് സ്വയം നാറാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം : അഡ്വക്കേറ്റ് ജനറലില്‍നിന്ന് അനുകൂല നിയമോപദേശം നേടാനുള്ള ജോലികള്‍ മന്ത്രി തോമസ് ചാണ്ടി തുടങ്ങിയതായി ബിജെപി നേതാവ് വി.മുരളീധരന്‍.

ഇതിന് മുഖ്യമന്ത്രിയും കൂട്ടുനില്‍ക്കുകയാണ്. നാറുന്നവനെ ചുമന്ന് സ്വയം നാറാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ആലപ്പുഴ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇതിനിടെ തോമസ് ചാണ്ടിയുടെ കയ്യേറ്റം സംബന്ധിച്ച റിപ്പോര്‍ട്ടിന്‍മേല്‍ നിയമോപദേശം വൈകില്ലെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ തന്റ വ്യക്തിപരമായ അഭിപ്രായം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

Top