bjp leader tharun vijay apologies bad remarks on south indians

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച ബിജെപി നേതാവ് തരുണ്‍ വിജയ് നടത്തിയ പ്രസ്താവന വിവാദമായി.

ദക്ഷിണേന്ത്യക്കാരായ കറുത്തനിറക്കാര്‍ ചുറ്റുപാടും ജീവിക്കുന്നുണ്ടെന്നും അവര്‍ക്കൊപ്പം ജീവിക്കുന്ന തങ്ങള്‍ ആഫ്രിക്കക്കാരെ ആക്രമിക്കില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നൈജീരിയക്കാര്‍ക്കെതിരായ ആക്രമണത്തെക്കുറിച്ചുള്ള അല്‍ ജസീറ ചാനല്‍ ചര്‍ച്ചയിലാണ് ബിജെപി നേതാവിന്റെ വിവാദ പരാമര്‍ശം. എന്നാല്‍ സംഭവത്തില്‍ പിന്നീട് തരുണ്‍ വിജയ് മാപ്പ് പറഞ്ഞു,

Top