സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് വിസിയെ; സുരേഷ് ഗോപി സിദ്ധാര്‍ത്ഥന്റെ വീട്ടില്‍

തിരുവനന്തപുരം: സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് വിസിയെയാണെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. മരിച്ച പൂക്കോട് വെറ്ററനറി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ഡീനും വി സിയുമൊക്കെ ആകുന്നത് ഇപ്പോള്‍ ക്രിമിനല്‍സ് ആണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സിദ്ധാര്‍ത്ഥന്റെ കുടുംബത്തെ കണ്ടു. വളരെ നികൃഷ്ടമായ അവസ്ഥ വിദ്യാര്‍ത്ഥി രാഷ്ട്രീയ മേഖലയില്‍ കാണുന്നുണ്ട്. സൗഹൃദം വളര്‍ത്തേണ്ട പ്രായമാണ്. സത്യാവസ്ഥ കണ്ടെത്തണമെന്നും പ്രതികള്‍ ക്രൂരമായി ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഇത് സിബിഐ പോലൊരു ഏജന്‍സി അന്വേഷിക്കണം. ഒളിക്കാനും മറക്കാനും ഇല്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ കോടതിയില്‍ അത് ആവശ്യപ്പെടണമെന്നും സുരേഷ് ഗോപി പറഞ്ഞു.

’51 വെട്ടിന്റെ കാര്യത്തിലാണെങ്കിലും എല്ലാവര്‍ക്കുമറിയാം ആരാ ചെയ്തതെന്ന്. ചെയ്യാത്തവരും ഇതിലുള്‍പ്പെട്ടിട്ടുണ്ട്. അവര്‍ പറയുന്നത് വെറും നുണയാണെന്ന് പറഞ്ഞു തള്ളിക്കളയാനാകില്ല. ഇതിലെല്ലാം സത്യമുണ്ട്. പ്രതികള്‍ക്ക് കുടപിടിച്ചു നടക്കുന്നവരുണ്ട്. രാജാവ് കള്ളനല്ലെന്ന് ആദ്യം നമുക്ക് വിശ്വാസം വരട്ടെ’, സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Top