ബിജെപി നേതാവ് സൊണാലി ഫോഗട്ട് അന്തരിച്ചു

ഡൽഹി: ബി.ജെ.പി. നേതാവും നടിയുമായ സൊണാലി ഫോഗട്ട് (43) അന്തരിച്ചു. ഹൃദയാഘാതത്തേ തുടര്‍ന്ന് ഗോവയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച രാത്രി ഹൃദയാഘാതമുണ്ടായതിനേ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹരിയാനയില്‍ നിന്നുള്ള ഇവര്‍ ഏതാനും ജോലിക്കാരുമായി ഗോവയിലെത്തിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

2008-ലാണ് സൊണാലി ഫോഗട്ട് ബി.ജെ.പിയില്‍ ചേരുന്നത്. തുടര്‍ന്ന് മഹിളാമോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായി. 2019-ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ അദംപുര്‍ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്നു സൊണാലി. എന്നാല്‍ കോണ്‍ഗ്രസിലെ കുല്‍ദീപ് ബിഷണോയിയോട് തോറ്റു. കുല്‍ദീപ് ബിഷണോയി അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

ടിക് ടോക്കിലും ഏറെ പ്രശസ്തയായിരുന്ന സൊണാലി ഫോഗട്ട് ഹിന്ദി ബിഗ് ബോസിന്റെ 14-ാം സീസണിലും പങ്കെടുത്തിരുന്നു. ബിഗ് ബോസ് സീസണ്‍ 14-ല്‍ വൈല്‍ഡ്കാര്‍ഡ് മത്സരാര്‍ഥിയായാണ് അവര്‍ എത്തിയത്. ഏതായും സിമിമകളിലും ടിവി പരിപാടികളിലും സൊണാലി ഫോഗട്ട് അഭിനയിച്ചിട്ടുണ്ട്.

Top