ബിജെപി പ്രാദേശിക നേതാവ് യുവാവിനെ വെടിവച്ച് കൊന്നു

വാരണാസി: ഉത്തര്‍പ്രദേശില്‍ ഗ്രാമത്തില്‍ റേഷന്‍ കടകളുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പ്രാദേശിക ബിജെപി നേതാവ് യുവാവിനെ വെടിവച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും 20 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

വാരണാസിയിലെ ധുര്‍ജാന്‍പൂരിലാണ് സംഭവം നടക്കുന്നത്. ജയ്പ്രകാശ് പാല്‍ എന്ന വ്യക്തിയെയാണ് ബിജെപി പ്രാദേശിക നേതാവ് ധീരേന്ദ്ര പ്രതാപ് സിംഗ് വെടിവച്ച് കൊലപ്പെടുത്തിയത്. വെടികൊണ്ട ഉടന്‍ ജയ്പ്രകാശിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, പഞ്ചായത്ത് ഭവനിലെ സര്‍ക്കിള്‍ ഓഫിസര്‍, പൊലീസ് എന്നിവര്‍ സംഭവ സമയത്ത് അവിടെയുണ്ടായിരുന്നു. കൊലപാതകത്തില്‍ പൊലീസുകാരുടെ പങ്കും അന്വേഷിക്കുമെന്നാണ് അധികൃതര്‍ പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്

Top