യുപിയില്‍ ബിജെപി നേതാവിന് വെടിയേറ്റു

ഡൽഹി:ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിന് വെടിയേറ്റു.ബിജെപിയുടെ പോഷക സംഘടനയായ പട്ടികജാതി മോര്‍ച്ചയുടെ ജില്ലാ പ്രസിഡന്റ് ഗൗതം കതാരിക്ക് നേരെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. ഇന്നലെ രാത്രി വെടിയേറ്റത്. പോലീസ് സ്ഥലത്തെത്തി അക്രമികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.

ഉത്തര്‍പ്രദേശിലെ മെയിന്‍പൂരിയിലാണ് സംഭവം.ഗൗതം കതാരിയുടെ തോളിനാണ് വെടിയേറ്റത്.പരിക്കേറ്റ കതാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദഗ്ധ ചികില്‍സക്കായി കതാരിയയെ ആഗ്രയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ട് പേരടങ്ങുന്ന അജ്ഞാത സംഘമാണ് വെടിയുതിര്‍ത്തതെന്നാണ് പോലീസ് അധികൃതര്‍ വ്യക്തമാക്കി.

Top