കശ്മീരില്‍ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബിജെപി നേതാവിനെ ഭീകരര്‍ വെടിവച്ച് കൊന്നു. ഹോംഷാലിബാഗ് ബിജെപി അധ്യക്ഷന്‍ ജാവേദ് അഹമ്മദ് ധര്‍ ആണ് കൊല്ലപ്പെട്ടത്. ജമ്മുകാശ്മീരിലെ കുല്‍ഗാമില്‍ വച്ചായിരുന്നു ജാവിദിനെതിരെ ആക്രമണം നടന്നത്.

ആയുധങ്ങളുമായി എത്തിയ ഭീകര സംഘം ജാവേദ് അഹമ്മദ് ധറിന്റെ നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ബിജെപി നേതാവാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്നത്. കുല്‍ഗാമിലെ കിസാന്‍ മോര്‍ച്ച അധ്യക്ഷനെയും ഭാര്യയെയുമാണ് കഴിഞ്ഞ ആഴ്ച ഭീകരര്‍ വീട്ടിലെത്തി വെടിവെച്ച് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ രജൗരിയില്‍ ബിജെപി പ്രാദേശിക നേതാവിന്റെ വീടിന് നേരെയും ഭീകരര്‍ ആക്രമണം നടത്തിയിരുന്നു.

 

Top