ബൈക്കിലെത്തിയ അക്രമി സംഘം ബിജെപി നേതാവിനെ വെടിവച്ച് കൊന്നു

shoot died

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ അക്രമികള്‍ വെടിവച്ച് കൊന്നു.മുന്‍ വിദ്യാര്‍ഥി നേതാവ് കൂടിയായിരുന്ന കബീര്‍ തിവാരിയാണ് കൊല്ലപ്പെട്ടത്.ബസ്തി ജില്ലയിലാണ് സംഭവം.

ബൈക്കിലെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ തിവാരിയെ ലഖ്നൗവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായും കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ക്രമസമാധാനപാലനത്തിന് കൂടുതല്‍ പൊലീസ് സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

Top