നോയ്ഡയില്‍ ബിജെപി നേതാവും സുരക്ഷാ ഉദ്യോഗസ്ഥനും വെടിയേറ്റു മരിച്ചു

Shot dead

നോയിഡ: ഗ്രേറ്റര്‍ നോയ്ഡയിലെ ബിര്‍സാഖില്‍ കാറില്‍ സഞ്ചരിക്കവെ ബിജെപി നേതാവും സുരക്ഷാ ഉദ്യോഗസ്ഥനും വെടിയേറ്റു മരിച്ചു.

ബിജെപി നേതാവും ഗ്രാമമുഖ്യനുമായ ശിവ്കുമാറാണ് അക്രമികളുടെ വെടിയേറ്റു മരിച്ചത്.

വെടിവെപ്പില്‍ ശിവ്കുമാര്‍ തത്ക്ഷണം മരിച്ചു. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥനും അധികം താമസിയാതെ മരണത്തിന് കീഴടങ്ങി.

വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. ടൊയോട്ട ഫോര്‍ച്ച്യൂണര്‍ കാറില്‍ സഞ്ചരിക്കവെ അക്രമികള്‍ ബൈക്കിലെത്തിയാണ് വെടിയുതിര്‍ത്തത്. വെടിവെപ്പിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ടു.

അക്രമികള്‍ കാറിന് നേരെ അരമണിക്കൂറോളം നേരം വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹരിബത്പൂറില്‍ തന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളില്‍ നിന്ന് മടങ്ങുകയായിരുന്നു ശിവ്കുമാര്‍.

കൊല്ലപ്പെട്ടവരെ കൂടാതെ കാറിലുണ്ടായിരുന്ന ഡ്രൈവറേയും മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥനേയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Top