BJP Leader Shahnawaz Hussain Gets Threat From IS

ന്യൂഡല്‍ഹി: ബിജെപി നേതാവ് ഷാനവാസ് ഹുസൈന് ഐ.സ് ഭീഷണി. ഡല്‍ഹിയിലെ പാര്‍ട്ടി വക്താവാണ് ഇദേഹം.ഉറുദുവിലും ഇംഗ്ലീഷിലുമായിരുന്നു ഭീഷണി സന്ദേശം.

തന്നെക്കുറിച്ചും പാര്‍ട്ടി ജനറലിനെക്കുറിച്ചും വളരെമോശം പരാമര്‍ശങ്ങളാണ് കത്തിലുണ്ടായിരുന്നതെന്ന് ഷാനവാസ് ഹുസൈന്‍ നോര്‍ത്ത് അവന്യു പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സോഷ്യല്‍മീഡിയ വഴി ഇതിന് മുന്‍പും തനിക്ക് നിരവധി ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ താന്‍ തുടര്‍ന്നുപോരുന്ന ദേശീയതയിലൂന്നിയ രാഷ്ടീയപ്രവര്‍ത്തനം ഇനിയും തുടരുമെന്നും ഷാനവാസ് ഹുസൈന്‍ വ്യക്തമാക്കി.

സംഭവത്തിന്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായ് ഡല്‍ഹി ഡിസിപി ജാറ്റിന്‍ നര്‍വാള്‍ അറിയിച്ചു

Top