ഇന്ധനവില ; തമിഴ്‌നാട് ബി.ജെ.പി പ്രസിഡന്റിനോട് പരാതി പറഞ്ഞ ഓട്ടോ ഡ്രൈവര്‍ക്ക് നേരെ മര്‍ദ്ദനം

Attack

ചെന്നൈ: രാജ്യത്തെ ഇന്ധനവില വര്‍ദ്ധനയെപ്പറ്റി തമിഴ്‌നാട് ബി.ജെ.പി പ്രസിഡന്റ് തമിഴിസൈ സൗന്ദര്‍രാജനോട് പരാതി പറഞ്ഞ വൃദ്ധനായ ഓട്ടോ ഡ്രൈവര്‍ക്ക് നേരെ പാര്‍ട്ടി പ്രവര്‍ത്തകരുടെ മര്‍ദ്ദനം.

കഴിഞ്ഞ ദിവസം മാദ്ധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് പ്രസിഡന്റിന്റെ പിന്നില്‍ നിന്ന ഓട്ടോക്കോരന്‍ ഇന്ധനവിലയെപ്പറ്റി ചോദിച്ചത്. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്ന നേതാക്കളിലൊരാള്‍ ഓട്ടോക്കാരനെ പിന്നിലേക്ക് ബലമായി പിടിച്ചുകൊണ്ട് പോവുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും ഇപ്പോള്‍ വൈറലാണ്. തമിഴിസൈയുടെ നടപടിയില്‍ വ്യാപക പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ ഉയരുന്നത്.

ഇതിനിടെ ഇന്ധന വില കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും വില കുറയ്ക്കുന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു. പെട്രോളിനും ഡീസലിനും രണ്ട് രൂപ കുറയ്ക്കുവാനാണ് സര്‍ക്കാര്‍ നീക്കം.

ഇന്ധന വിലയില്‍ സംസ്ഥാനം ചുമത്തുന്ന മുല്യവര്‍ധന നികുതി (വാറ്റ്) കുറയ്ക്കുന്നതിനാണ് പദ്ധതി. കഴിഞ്ഞ ദിവസമാണ് ആന്ധ്രാ പ്രദേശും രാജസ്ഥാനും ഇന്ധന വിലയില്‍ ചുമത്തിയിരുന്ന വാറ്റില്‍ കുറവു വരുത്തിയത്. തുടര്‍ന്ന് സംസ്ഥാനങ്ങളില്‍ രണ്ട് രൂപയുടെയും രണ്ടര രൂപയുടെയും കുറവാണ് ഉണ്ടായത്.

Top