കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ട്; കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് തള്ളി ബിജെപി നേതാവ്

തിരുവനന്തപുരം: കേരളത്തില്‍ ഇതുവരെ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് തള്ളി ബിജെപി നേതാവ് പികെ കൃഷ്ണദാസ്. കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നാണ് അദ്ദേഹം ആരോപിച്ചത്. കേരളത്തിലെ യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ഇതിനെതിരെ നടപടി എടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലൗ ജിഹാദുമായി ബന്ധപ്പെട്ട്, കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാലും സംസ്ഥാന സര്‍ക്കാര്‍ വേണ്ട നിലയിലുള്ള റിപ്പോര്‍ട്ട് നല്‍കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സിറോ മലബാര്‍ സഭയുടെ ആരോപണം സത്യമാണെന്നും ശക്തമായ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.

Top