ജി.സുധാകരന്റെ പേരിൽ മൃത്യുഞ്ജയ ഹോമം വഴിപാട് നടത്തി ബിജെപി നേതാവ്

ആലപ്പുഴ:  മന്ത്രി ജി.സുധാകരന്റെ പേരിൽ ബിജെപി ജില്ലാ വൈസ് പ്രസി‍‍ഡ‍ന്റ്‌ എൽ.പി.ജയചന്ദ്രൻ കളർകോട് മഹാദേവ ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം വഴിപാടായി നടത്തി. സുധാകരന്റെ ജന്മനക്ഷത്രമായ ചതയം നാളിലാണ് 100 രൂപ ശീട്ടാക്കി വഴിപാട് നടത്തിയത്.

ജയചന്ദ്രന്‍ ക്ഷേത്രത്തില്‍ പോയി വഴിപാടിന്റെ പ്രസാദവും വാങ്ങി. കമ്യൂണിസ്റ്റ് പൊളിറ്റിക്കല്‍ ക്രിമിനല്‍സിന്റെ ക്രൂരമായ പ്രവർത്തികളില്‍ നിന്ന് ജി. സുധാകരനെ രക്ഷിക്കുന്നതിനു വേണ്ടിയാണ് വഴിപാട് നടത്തിയതെന്ന് ജയചന്ദ്രന്‍ പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി  വി.എസ്.അച്യുതാനന്ദന് വേണ്ടിയും ജയചന്ദ്രന്‍ 2009ല്‍ കളര്‍കോട് മഹാദേവ ക്ഷേത്രത്തില്‍ മൃത്യുഞ്ജയ ഹോമം വഴിപാടായി നടത്തിയിരുന്നു.

Top