ത്രിണമൂല്‍ കോണ്‍ഗ്രസ് ഫോണ്‍ ചോര്‍ത്തുന്നെന്ന്‌ ബിജെപി നേതാവ് മുകുള്‍ റോയ്

mukul roy

ന്യൂഡല്‍ഹി: ത്രിണമൂല്‍ കോണ്‍ഗ്രസ് ഫോണ്‍ ചോര്‍ത്തുന്നെന്ന ആരോപണവുമായി ബിജെപി നേതാവ് മുകുള്‍ റോയ്.

മുന്‍ റെയില്‍വേ മന്ത്രി കൂടിയായ മുകുള്‍ റോയ് ത്രിണമൂല്‍ കോണ്‍ഗ്രസ് ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത് ഈയടുത്താണ്.

തന്റെ സ്വകാര്യ ഫോണ്‍ സംഭാഷണങ്ങള്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് ചോര്‍ത്തുന്നുവെന്ന് ആരോപിച്ച് അദ്ദേഹം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

എന്നാല്‍ കേസ് പരിഗണിക്കേണ്ടിയിരുന്ന ജഡ്ജി ഇന്ന് ഇല്ലാതിരുന്നതു കൊണ്ട് കേസ് നവംബര്‍ 20-ലേക്ക് മാറ്റിവച്ചു.

ബിജെപിയില്‍ ചേര്‍ന്നതിനു ശേഷമുള്ള ആദ്യ പൊതുറാലിയില്‍, ത്രിണമൂലിനെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെന്ന് മുകുള്‍ വിശേഷിപ്പിച്ചിരുന്നു.

ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക അംഗമായിരുന്ന മുകുള്‍ നവംബര്‍ ആദ്യമാണ് ബി ജെ പിയില്‍ ചേര്‍ന്നത്.

Top