പച്ചപ്പതാക പിടിച്ച് പാര്‍ലമെന്റിലെത്താനാണ് രാഹുല്‍ ശ്രമിക്കുന്നത്; വിമര്‍ശനവുമായി എം ടി രമേശ്

കൊല്ലം: കോണ്‍ഗ്രസിനും സിപിഎമ്മിനും എതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് എംടി രമേശ്. പെണ്ണുകേസിലെ പ്രതികളാണ് സിപിഎം സ്ഥാനാര്‍ത്ഥികളെന്ന് എം ടി രമേശ് പറഞ്ഞു. പച്ചപ്പതാക പിടിച്ച് പാര്‍ലമെന്റിലെത്താനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്ന് എം ടി രമേശ് പറഞ്ഞു.

‘രാജ്യം രണ്ടായി വെട്ടിമുറിച്ച വിഭജനത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് പച്ച പതാക. രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റിലെത്താന്‍ മുസ്ലീം ലീഗിനെ അഭയം പ്രാപിക്കേണ്ടി വന്നു’ എം ടി രമേശ് പറഞ്ഞു.

Top