നഗ്‌നതാപ്രദര്‍ശന വിവാദത്തില്‍ ബി ജെ പി നേതാവ് കിരിത് സോമയ്യ

മുംബൈ: മഹാരാഷ്ട്രയിലെ ബി ജെ പി നേതാവായ കിരിത് സോമയ്യയുടെ അശ്ലീല വീഡിയോ പുറത്ത്. ഒരു സ്ത്രീയുമായുള്ള വീഡിയോ കോളില്‍ നഗ്‌നതാപ്രദര്‍ശനം നടത്തുന്ന കിരിത് സോമയ്യയുടെ വീഡിയോ ആണ് പ്രചരിക്കുന്നത്. നഗ്‌നതാ പ്രദര്‍ശനത്തിനൊപ്പം അശ്ലീല സംഭാഷണവും സോമയ്യ നടത്തുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ഒരു ടി വി ചാനലാണ് ബി ജെ പി നേതാവിന്റെ നഗ്‌നതാപ്രദര്‍ശന വീഡിയോ പുറത്ത് വിട്ടത്. ഇനിയും 35ഓളം ക്ലിപ്പുകള്‍ കയ്യിലുണ്ടെന്ന് ചാനല്‍ അവകാശപ്പെട്ടു. എന്നാല്‍ വീഡിയോ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സോമയ്യ ആരോപിച്ചു. വിവാദ വിഡിയോയെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കിരിത് സോമയ്യ ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് കത്തെഴുതി.

Top