ഡല്‍ഹി തെരഞ്ഞെടുപ്പ് ‘ഇന്ത്യ പാകിസ്താന്‍ മത്സരം’; വിശേഷിപ്പിച്ച് കപില്‍ മിശ്ര

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ ഇന്ത്യ പാകിസ്താന്‍ മത്സരം എന്നു വിശേഷിപ്പിച്ച് ബി.ജെ.പി. നേതാവ് കപില്‍ മിശ്ര.

‘ഇന്ത്യ പാകിസ്താന്‍, ഫെബ്രുവരി എട്ട് ഡല്‍ഹി. ഫെബ്രുവരി എട്ടിന് ഡല്‍ഹിയിലെ തെരുവുകളില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും’ എന്നായിരുന്നു കപില്‍ കുറിച്ചത്. ട്വിറ്ററിലൂടെയായിരുന്നു കപില്‍ പ്രതികരിച്ചത്.

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കപില്‍ ബി.ജെ.പിയില്‍ എത്തിയത്. അതിനുമുമ്പ് ആം ആദ്മി പാര്‍ട്ടി അംഗമായിരുന്നു അദ്ദേഹം. അരവിന്ദ് കെജ്രിവാള്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന കപില്‍, പാര്‍ട്ടി വിട്ടതിനു പിന്നാലെ കെജ്രിവാളിനെതിരെ അഴിമതിയാരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.

Top