ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

gun-shoot

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ബിജെപി നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഗാസിയാബാദിലെ പ്രാദേശിക നേതാവ് ബി.എസ്.തൊമറാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അജ്ഞാതര്‍ തൊമറിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഗാസിയാബാദിലെ ദസ്‌നയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. കൊലയാളികള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

Top