മമതയുടെ മാനസികനില തെറ്റി, വൈദ്യപരിശോധന നടത്തണം; ബിജെപി നേതാവ്

ഇന്‍ഡോര്‍: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ വിമര്‍ശനവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാസ് വിജയ്‌വര്‍ഗിയ. മമതാ ബാനര്‍ജിക്ക് മാനസികനില തകരാറിലായെന്നാണ് ബിജെപി നേതാവ് പറഞ്ഞത്.

‘എനിക്ക് തോന്നുന്നത് മമതാ ബാനര്‍ജിയുടെ മാനസികനില നഷ്ടമായെന്നാണ്. പൗരത്വ നിയമ ഭേദഗതിക്ക് ശേഷം നുഴഞ്ഞുകയറ്റക്കാര്‍ ആരൊക്കെയെന്ന് കണ്ടുപിടിക്കും. ഇത് മമതയുടെ വോട്ട് ബാങ്കിനെ ബാധിക്കും. മമത വൈദ്യപരിശോധന നടത്തണം’-കൈലാസ് വിജയ്‌വര്‍ഗിയ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരായും എന്‍ആര്‍സിക്കെതിരായും പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളോട് പ്രതിഷേധവുമായി മുമ്പോട്ടു പോകണമെന്ന് ആവശ്യപ്പെടുമെന്ന് വ്യാഴാഴ്ച കൊല്‍ക്കത്തയിലെ റാലിക്കിടെ മമത ബാനര്‍ജി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൈലാസ് വിജയ്‌വര്‍ഗിയ മമതയ്‌ക്കെതിരെ ആരോപണം ഉയര്‍ത്തിയത്.

Top