കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണം രാഹുല്‍ഗാന്ധിയുടെ അസൂയയെന്ന് ബിജെപി നേതാവ്

ഭോപ്പാല്‍: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണം രാഹുല്‍ ഗാന്ധിയുടെ അസൂയയാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഉമ ഭാരതി. യുവനേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ് എന്നിവരോട് രാഹുലിനുള്ള സമൂപനമാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് ഉമ ഭാരതി തുറന്നടിച്ചു.

മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസിന് സംഭവിക്കുന്ന തിരിച്ചടിക്ക് കാരണം രാഹുലാണ്. പാര്‍ട്ടിയില്‍ യുവ നേതാക്കള്‍ മുന്നോട്ടുവരാന്‍ രാഹുല്‍ അനുവദിക്കുന്നില്ല.

സച്ചിനെ പോലുള്ള കഴിവുറ്റ നേതാക്കന്‍മാര്‍ക്ക് മികച്ച അവസരം നല്‍കിയാല്‍ പിന്നെ തന്നെ ആരും ശ്രദ്ധിക്കില്ലെന്നാണ് രാഹുല്‍ ഗാന്ധി കരുതുന്നതെന്നും അവര്‍ വിമര്‍ശിച്ചു.സിന്ധ്യയും സച്ചിന്‍ പൈലറ്റും മികച്ച നേതാക്കളാണ്. സച്ചിന്‍ ബിജെപിയിലേക്ക് വരുകയാണെങ്കില്‍ ഞങ്ങള്‍ സന്തുഷ്ടരാകും. ഇത്തരത്തില്‍ കഴിവുള്ള നേതാക്കള്‍ പാര്‍ട്ടിയിലേക്ക് വരുമ്പോള്‍ ബിജെപി അവരെ സ്വാഗതം ചെയ്യുമെന്നും ഉമ ഭാരതി വ്യക്തമാക്കിയിട്ടുണ്ട്.

Top