ബിജെപി നേതാവിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കി

അസം: അസമിൽ ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമ്മയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കി  തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് നേതാവ് ഹഗ്രാമ മോഹിലാരിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് തീരുമാനം.

ഹഗ്രാമ മോഹിലാരിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി മഹാസഖ്യം രംഗത്തെത്തുകയായിരുന്നു. മോഹിലാരിക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായായിരുന്നു പരാതി. ഇതിന് പിന്നാലെ ഹിമന്തയിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയിരുന്നു.

തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം.

Top