നെടുമങ്ങാട് പൊ​ലീ​സ് സ്റ്റേ​ഷ​നു ബോം​ബെ​റി​ഞ്ഞ ബി​ജെ​പി നേ​താ​വ് അ​റ​സ്റ്റി​ല്‍

തിരുവനന്തപുരം : ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനു നേര്‍ക്ക് ബോംബെറിഞ്ഞ കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍.

ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് പൂവത്തൂര്‍ ജയനാണു പിടിയിലായത്. കേസിന്റെ ഗൂഢാലോചനയിലും സംഘര്‍ഷത്തിലും ജയനു പങ്കുണ്ടെന്നു പൊലീസ് അറിയിച്ചു.

ഹര്‍ത്താല്‍ ദിനത്തില്‍ എസ്ഐയെയും സംഘത്തെയും ആക്രമിച്ച കേസില്‍ പിടിയിലായ പ്രതികളെ സ്റ്റേഷനില്‍നിന്നു മോചിപ്പിക്കാനെത്തിയ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഈ സമയത്താണ് ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണ്‍, നിഷാന്ത് എന്നിവര്‍ പൊലീസ് സ്റ്റേഷനിലേക്ക് ബോംബ് എറിഞ്ഞത്.

ഇത് സമീപത്തെ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. നിഷാന്തിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. സംഭവത്തിനു ശേഷം പ്രവീണ്‍ ഒളിവിലാണ്.

Top