‘ചിന്തിക്കുന്ന ക്രിസ്ത്യാനികള്‍ ബിജെപിക്ക് വോട്ട് ചെയ്യും’; അല്‍ഫോണ്‍സ് കണ്ണന്താനം

തിരുവനന്തപുരം: പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി അനില്‍ ആന്റണിയെ തെരഞ്ഞെടുത്തതിലുള്ള പിസി ജോര്‍ജിന്റെ വിമര്‍ശനത്തോട് യോജിക്കുന്നില്ലെന്ന് ബിജെപി നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനം. മത്സരംഗത്ത് ഉണ്ടാകില്ലെന്ന് താന്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. ചിന്തിക്കുന്ന ക്രിസ്ത്യാനികള്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പി സി ജോര്‍ജിന്റെ വിമര്‍ശനത്തോട് യോജിക്കുന്നില്ല. കേന്ദ്ര നേതൃത്വം നിശ്ചയിക്കുന്ന സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കുകയെന്നത് ഉത്തരവാദിത്വമാണ്. അനില്‍ ആന്റണി മികച്ച സ്ഥാനാര്‍ത്ഥിയാണ്. എ.കെ ആന്റണിയുടെ മകനെ കേരളത്തിന് പരിചയമില്ലെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല.

കേരളം രക്ഷപ്പെടണമെങ്കില്‍ ഇടത്-വലത് മാത്രമെന്ന ചിന്താഗതി മാറ്റണം. ഈ പ്രാവശ്യമെങ്കിലും ബുദ്ധിയോടെ തീരുമാനമെടുക്കണം. ചിന്തിക്കുന്ന ക്രിസ്ത്യാനികള്‍ ബിജെപിക്ക് വോട്ട് ചെയ്യും. മണിപ്പൂരിലേത് വര്‍ഗീയ കലാപമായി ചിത്രീകരിക്കാനാണ് കേരളത്തില്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Top