അലിമുദ്ദീന്‍ അന്‍‌സാരിയെ കൊന്ന കേസില്‍ 11 ഗോരക്ഷകര്‍ കുറ്റക്കാരാണെന്ന് വിചാരണ കോടതി

Alimuddin Ansari

ന്യൂഡല്‍ഹി: ബീഫിന്‍റെ പേരില്‍ അലിമുദ്ദീന്‍ അന്‍‌സാരിയെ അടിച്ച് കൊന്ന കേസില്‍ 11 ഗോരക്ഷകര്‍ കുറ്റക്കാരാണെന്ന് വിചാരണ കോടതി. ബിജെപി പ്രാദേശിക നേതാവ് നിത്യനാഥ് മെഹാതോ ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്ന് രാംഘഡ് വിചാരണ കോടതി വിധിച്ചു. ഈ മാസം 20നാണ് ശിക്ഷാ വിധി.

പ്രതികള്‍ക്കെതിരെ ചുമത്തിയ ഗൂഢാലോചന അടക്കുമുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. അതേസമയം വിചാരണ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രതികളുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് കാറില്‍ ബീഫ് കടത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ജാര്‍ണ്ഡിലെ രാംഗഡില്‍ 45കാരനായ അലിമുദ്ദീന്‍ അന്‍സാരിയെ ഗോരക്ഷകര്‍ റോഡിലിട്ട് അടിച്ച് കൊന്നത്. ശേഷം അലിമുദ്ദീന്‍റെ കാറും കത്തിച്ചു. ഈ കേസിലാണ് 11 ഗോരക്ഷകരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇതാദ്യമായാണ് രാജ്യത്ത് ഗോരക്ഷയുടെ പേരിലുള്ള കൊലയില്‍ പ്രതികള്‍ കുറ്റക്കാക്കാരെന്ന് വിധിക്കുന്നത്.

Top