ഷുഹൈബ് കൊലക്കേസിലെ പ്രതികള്‍ പി. ജയരാജന്റെ കൊലയാളി സംഘത്തിലെ അംഗങ്ങളെന്ന് ബി.ജെ.പി

p jayarajan

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വധിച്ച കേസില്‍ കീഴടങ്ങിയ സി.പി.എം പ്രവര്‍ത്തകരായ ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവര്‍ ജയരാജന്‍ നേരിട്ട് നടത്തുന്ന കൊലയാളി സംഘത്തിലെ അംഗങ്ങളാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്.

അറസ്റ്റിലായ ആകാശാണ് ജയരാജന്റെ ഫെയ്‌സ്ബുക്ക് പേജ് നിയന്ത്രിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായും കണ്ണൂര്‍ ജില്ലയിലെ പ്രമുഖ സി.പി.എം നേതാക്കളുമായും അടുത്ത ബന്ധമുള്ളയാളാണ് ആകാശെന്നും കൃഷ്ണദാസ് ആരോപിച്ചു. കേസില്‍ ജയരാജനുള്ള പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top