കോവളത്തെ വോട്ടിംഗ് യന്ത്രത്തില്‍ ഗുരുതര പിഴവെന്ന പരാതി അന്വേഷിക്കണമെന്ന് കുമ്മനം

Kummanam rajasekharan

തിരുവനന്തപുരം: കോവളത്തെ വോട്ടിംഗ് യന്ത്രത്തില്‍ ഗുരുതര പിഴവുണ്ടായെന്ന പരാതി അന്വേഷിക്കണമെന്ന് തിരുവനന്തപുരം ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍.

പരാതി അന്വേഷിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കോവളത്തെ ചൊവ്വരയില്‍ കൈപ്പത്തി ചിഹ്നത്തില്‍ കുത്തുന്ന വോട്ടുകള്‍ താമരയ്ക്ക് പോകുന്നതായി കണ്ടെത്തിയിരുന്നു. ചൊവ്വര മാധപുരത്തെ 151-ാം നമ്പര്‍ ബൂത്തിലാണ് കൈപ്പത്തി ചിഹ്നത്തില്‍ കുത്തിയ വോട്ടുകള്‍ താമരയില്‍ തെളിയുന്നതായി കണ്ടെത്തിയത്.

Top