BJP-Kummanam-Amit shah

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരനെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പു ബിജെപി സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനായി ബിജെപി കോര്‍ കമ്മിറ്റി അംഗങ്ങളുടെ യോഗം ബുധനാഴ്ച ചേരാനിരിക്കെയാണ് കുമ്മനത്തെ വിളിപ്പിച്ചത്.

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കുമ്മനം കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന് കുമ്മനം രാജശേഖരനോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായാണ് വിവരം.

പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍, കെ. സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. എന്നാല്‍, സംസ്ഥാനത്തു ശക്തമായ വിഭാഗീയത പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നതിനാല്‍ ബിജെപി ദേശീയ നേതൃത്വത്തിനു താല്‍പര്യമുള്ള ഒരാളെ അധ്യക്ഷനാക്കാനും ആലോചനയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ വി. മുരളീധരന്‍ തന്നെ ബിജെപി സംസ്ഥാന അധ്യക്ഷനായി തുടരാനും സാധ്യതയുണ്ട്.

Top