കവല ചട്ടമ്പികളെപ്പോലെയാണ് പെരുമാറുന്നത്; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പി കെ കൃഷ്ണദാസ്

കൊച്ചി: മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കവല ചട്ടമ്പികളെപ്പോലെയാണ് പെരുമാറുന്നതെന്ന് ബിജെപി ദേശീയ സമിതി അംഗം പി കെ കൃഷ്ണ ദാസ്.

അമൃതാനന്ദമയിയുടെ ബ്രഹ്മചര്യത്തെ പരിഹസിച്ചത് പ്രതിഷേധാര്‍ഹമാണെന്നും കോടിയേരിയെ വിമര്‍ശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. സന്യാസ സമൂഹത്തിനെതിരായ ഇത്തരത്തിലുള്ള നിലപാട് തുടര്‍ന്നാല്‍ വിശ്വാസികള്‍ കൈയും കെട്ടി നോക്കി ഇരിക്കില്ലെന്നും ശക്തമായ പ്രതിഷേധങ്ങളായിരിക്കും
നേരിടേണ്ടി വരുന്നതെന്നും മാതാ അമൃതാനന്ദമയി സര്‍ക്കാരിനേക്കാള്‍ സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്ത വ്യക്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം നിലപാട് തുടര്‍ന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പതനം ശരണം വിളിയില്‍ ആയിരിക്കുമെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.

Top