തെരഞ്ഞെടുപ്പ്; കെ.സുരേന്ദ്രന് എല്ലാ പിന്തുണയും നല്‍കുമെന്ന് പി സി ജോര്‍ജ്ജ്

pc-george

കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന് എല്ലാ പിന്തുണയും നല്‍കുമെന്ന് വ്യക്തമാക്കി പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജ് രംഗത്ത്.

കെ സുരേന്ദ്രന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് പി സി ജോര്‍ജ്ജ് പറയുന്നത്. ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയ കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ജോര്‍ജ്ജ് ഇക്കാര്യം പറഞ്ഞത്.

വിശ്വാസികളുടെ സംരക്ഷണം ഏറ്റെടുത്തയാള്‍ വിജയിക്കണം. മറ്റ് മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കണമെന്നതില്‍ തീരുമാനം ഉടനെ തന്നെ ഉണ്ടാകും, പി സി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു

Top