കെ.സുരേന്ദ്രന് രണ്ട് കേസുകളില്‍ കൂടി ജാമ്യം ; ശബരിമലയില്‍ 52കാരിയെ തടഞ്ഞ കേസില്‍ ജാമ്യമില്ല

കോഴിക്കോട് : ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് രണ്ട് കേസുകളില്‍ കൂടി ജാമ്യം. കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് ജാമ്യം ലഭിച്ചത്.

അതേസമയം ശബരിമലയില്‍ സ്ത്രീയെ അക്രമിച്ച കേസില്‍ കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഒന്നാം പ്രതി സൂരജിന്റെ ജാമ്യാപേക്ഷയും തള്ളി.

സുരേന്ദ്രനെ വാറണ്ടില്ലാതെ അനധികൃതമായി തടങ്കലില്‍ വെച്ചു എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ സുരേന്ദ്രന് ജയിലില്‍ പ്രൊഡക്ഷന്‍ വാറണ്ട് ഉണ്ടായിരുന്നു എന്നു കാണിച്ച് പൊലീസ് ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിലും വാദം കേട്ട ശേഷമായിരിക്കും ഇന്ന് കോടതി ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്.

എന്നാല്‍ തിരുവനന്തപുരം ജയിലിലായിരുന്ന സുരേന്ദ്രനെ ഇന്നലെ വൈകിട്ട് കോഴിക്കോട്ടെത്തിച്ചിരുന്നു.

Top