കരുവന്നൂർ ബാങ്കിലെ ക്രമക്കേടിൽ സമരം ശക്തമാക്കാനൊരുങ്ങി ബിജെപി

തൃശൂർ: കരുവന്നൂർ ബാങ്ക് ക്രമക്കേടിൽ സമരം ശക്തമാക്കാൻ ബിജെപി. ബാങ്ക് ഹെഡ് ഓഫീസ് നാളെ ഉപരോധിക്കും. ബിജെപി നേതാവ് പി കെ കൃഷ്‌ണദാസ്‌ ഉദ്ഘാടനം ചെയ്യും. മുതിർന്ന സിപിഎം നേതാക്കൾക്ക് ക്രമക്കേടിൽ പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു.

കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിൽ മന്ത്രി ആർ ബിന്ദുവിനെതിരെ പ്രതിഷേധം കനക്കുന്നുണ്ട്. ക്രമക്കേടിൽ ഉന്നത സിപിഐഎം നേതാക്കൾക്ക് പങ്കുണ്ടെന്ന് ബിജെപി ആരോപിച്ചു. എന്നാൽ നിക്ഷേപകർക്ക് പണം നഷ്ടമാകില്ലെന്ന് ആവർത്തിക്കുകയാണ് സംസ്ഥാന സർക്കാർ.

Top