അയോധ്യ വികസനവും രാമക്ഷേത്ര പ്രതിഷ്ഠയും ഒരു പോലെ ചര്‍ച്ചയാക്കാന്‍നൊരുങ്ങി ബിജെപി

ഡല്‍ഹി: അയോധ്യ വികസനവും രാമക്ഷേത്ര പ്രതിഷ്ഠയും ഒരു പോലെ ചര്‍ച്ചയാക്കാന്‍നൊരുങ്ങി ബിജെപി. പൊതു പരിപാടികളും ചെറു യോഗങ്ങളും വരും ദിവസങ്ങളില്‍ സജീവമാക്കും. പോഷക സംഘടനകളും പരിപാടികള്‍ സംഘടിപ്പിക്കും. ഗൃഹസന്ദര്‍ശന പരിപാടികളും ഉടന്‍ ആരംഭിക്കും. അതേസമയം പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നിലപാട് വൈകുകയാണ്. ഇന്ത്യ സഖ്യത്തിലെ ഭൂരിഭാഗം പാര്‍ട്ടികളും നിലപാട് വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തിലാണ്. കൂടുതല്‍ പിസിസികള്‍ കോണ്‍ഗ്രസ് പങ്കെടുക്കണം എന്ന് നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.

പ്രതിഷ്ഠാ ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മന്‍മോഹന്‍ സിങ് എന്നിവരെ ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിരുന്നു. സോണിയ ഗാന്ധി നേരിട്ടോ അവരുടെ പ്രതിനിധിയോ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ അയോധ്യയില്‍ എത്തിയിരുന്നു. 11,100 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. മഹാഋഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിച്ചു.

Top