തിരഞ്ഞെടുപ്പിൽ ശുഭ പ്രതീക്ഷയോടെ ബിജെപി

തിരുവനന്തപുരം : തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട മത്സരം തിരുവനന്തപുരത്ത് ആരംഭിച്ചതോടെ പ്രതികരണങ്ങളുമായി സിനിമ തരങ്ങളും മന്ത്രിമാരും രംഗത്ത്. തിരുവനന്തപുരത്ത് ബിജെപിക്ക് ശുഭ പ്രതീക്ഷയാണ് ഉള്ളതെന്ന് നടനും, എംപിയുമായ സുരേഷ് ഗോപി പ്രതികരിച്ചു. ശാസ്തമംഗലം സ്കൂളില്‍ വോട്ട് ചെയ്തശേഷം പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മികച്ച വിജയം നേടുമെന്ന് കുമ്മനം രാജശേഖരനും പ്രതികരിച്ചു. എൽഡിഎഫും യുഡിഎഫും കേരള രാഷ്ട്രീയത്തിൽ അപ്രസക്തരായി എന്നും തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബിജെപി പിടിക്കുമെന്നും കുമ്മനം പറഞ്ഞു.

Top