ബിജെപി പ്രവര്‍ത്തകര്‍ എറണാകുളം ഐജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

കൊച്ചി: എറണാകുളം ഐജി ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്. ശബരിമല വിഷയത്തില്‍ കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത ശേഷം പൊലീസ് കള്ളക്കേസുകളില്‍ കുടുക്കിയെന്ന് ആരോപിച്ചാണ് മാര്‍ച്ച് നടത്തിയത്. മറൈന്‍ ഡ്രൈവിന് മുന്നില്‍ വച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞു.

സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. അനിഷ്ടസംഭവങ്ങളൊന്നും മാര്‍ച്ചിലുണ്ടായില്ല. പ്രതിഷേധത്തിന് ശേഷം പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി.

Top