മത്സരിക്കാനില്ലെന്ന് ശ്രീധരന്‍ പിള്ള, കുമ്മനത്തെ ഇറക്കിയേക്കും; ചെങ്ങന്നൂരില്‍ പിടിമുറുക്കാന്‍ ബിജെപി

SREEDHARAN-AND-KUMMANAM

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനില്ലെന്ന് ബിജെപി നേതാവ് പി.എസ്.ശ്രീധരന്‍ പിള്ള. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. മികവും ജനസ്വാധീനവുമുള്ള സ്ഥാനാര്‍ഥിയെ പാര്‍ട്ടി കണ്ടെത്തുമെന്നും 2016ലെ മാതൃക പിന്തുടര്‍ന്നാല്‍ ബിജെപിക്കു തീര്‍ച്ചയായും ജയിക്കാമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

ശ്രീധരന്‍പിള്ളയില്ലെങ്കില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മികച്ച പ്രതിച്ഛായയും മണ്ഡലത്തിലെ ബന്ധങ്ങളും ഇരുവര്‍ക്കും അനുകൂലമാണെന്നാണു വിലയിരുത്തല്‍.

കഴിഞ്ഞ തവണ ശ്രീധരന്‍പിള്ളയായിരുന്നു ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചത്. 2011ല്‍ 51% വോട്ട് നേടി യുഡിഎഫ് ജയിച്ചപ്പോള്‍ 42% വോട്ട് നേടിയ എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തും നാലു ശതമാനം മാത്രം വോട്ട് നേടിയ ബിജെപി മൂന്നാം സ്ഥാനത്തുമായിരുന്നു. എന്നാല്‍, മൂന്നു മുന്നണികളും വോട്ട് പങ്കുവച്ച 2016ല്‍ 36% വോട്ട് നേടിയ എല്‍ഡിഎഫ് വിജയിക്കുകയും, യുഡിഎഫ് 30% വോട്ട് നേടുകയും ചെയ്തു. ബിജെപിയുടെ വോട്ട് നാലു ശതമാനത്തില്‍നിന്ന് 29 ശതമാനമായി ഉയരുകയായിരുന്നു.

Top