ഇന്ധന വില കാരണം ദീപാവലി ആഘോഷിക്കാന്‍ ലോണ്‍ എടുക്കേണ്ട അവസ്ഥ, ബിജെപിയെ തോല്‍പ്പിക്കണമെന്ന് ശിവസേന

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വില അമ്പതിലെത്തിക്കാന്‍ ബിജെപിയെ പൂര്‍ണ്ണമായും പരാജയപ്പെടുത്തണമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. 5 രൂപ കുറച്ചതിലൂടെ ബിജെപിയുടെ ഒരു ലക്ഷ്യവും നടക്കാന്‍ പോകുന്നില്ലെന്നും, കുറഞ്ഞത് 25 രൂപയും പിന്നീട് 50 രൂപയും കുറയ്‌ക്കേണ്ടതായിരുന്നുവെന്നും റാവത്ത് പറഞ്ഞു.

പൊതുജനങ്ങളോട് സ്‌നേഹമില്ലാത്ത ഒരാള്‍ക്കേ ഇന്ധനവില 100 രൂപയ്ക്ക് മുകളില്‍ എത്തിക്കാന്‍ കഴിയു. ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് കേന്ദ്രം വില കുറച്ചത്. രാജ്യത്ത് ആഘോഷത്തിന്റെ അന്തരീക്ഷമില്ലെന്നും വിലക്കയറ്റം കാരണം ആളുകള്‍ വായ്പയെടുത്ത് ദീപാവലി ആഘോഷിക്കണമെന്നും രാജ്യസഭാംഗം കുറ്റപ്പെടുത്തി.

ഒക്ടോബര്‍ 30ന് ഉപതെരഞ്ഞെടുപ്പ് നടന്ന ഹിമാചല്‍ പ്രദേശിലെ മൂന്ന് അസംബ്ലി സീറ്റുകളിലും ഉത്തരേന്ത്യന്‍ സംസ്ഥാനത്തെ മാണ്ഡി ലോക്സഭാ സീറ്റിലും ബിജെപി പരാജയപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ ഡെല്‍ഗൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിലും അയല്‍സംസ്ഥാനമായ ദാദ്ര നഗര്‍ ഹവേലി ലോക്സഭാ സീറ്റിലും വിജയിക്കാനായില്ല. ഇതിന് പിന്നാലെയാണ് കേന്ദ്രം ഇന്ധന വില കുറച്ചത്.

Top