പാലക്കാട്: പാലക്കാട് നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ബിജെപി. നാളെ രാവിലെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇതുവരെയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മിനി ബാബുവും, സിപിഐഎമ്മിനായി ഉഷാ രാമചന്ദ്രനും മത്സരിക്കും.
അധ്യക്ഷ പ്രിയ അജയന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ്. കൂടുതല്‍ ഘടകങ്ങള്‍ വിലയിരുത്തിയ ശേഷം മാത്രമേ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയുള്ളുവെന്നാണ് ബിജെപി നേതൃത്വം അറിയിച്ചത്. ബിജെപി തുടര്‍ച്ചയായി ഭരിക്കുന്ന കേരളത്തിലെ ഏക നഗരസഭയാണ് പാലക്കാട്.
അതേസമയം ബിജെപിയിലെ ഭിന്നത മുതലെടുക്കാനുളള നീക്കത്തിലാണ് യുഡിഎഫ്. അഴിമതിയും വികസനമുരടിപ്പും നിരന്തരം ഉന്നയിച്ചതിനാലാണ് ചെയര്‍പേഴ്സണ് രാജിവെക്കേണ്ടി വന്നതെന്ന് ഡിസിസി അധ്യക്ഷന്‍ പ്രതികരിച്ചു. 52 അം ഭരണസമിതിയില്‍ ബിജെപി 28, യുഡിഎഫ് 16, സിപിഐഎം ഏഴ്, വെല്‍ഫെയര്‍ പാര്‍ട്ടി ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.