bjp has many bachelors baba ramdev notes ban

ന്യൂഡല്‍ഹി: ബി.ജെ.പി. നേതാക്കളില്‍ അധികവും അവിവാഹിതര്‍ ആയതിതിനാല്‍ അവര്‍ക്ക് വിവാഹ സീസണെക്കുറിച്ചൊന്നും അറിയില്ലെന്ന് യോഗാചാര്യന്‍ ബാബ രാംദേവ്.

ന്യൂഡല്‍ഹിയിലെ ഒരു പൊതുപരിപാടിയില്‍ വച്ചായിരുന്ന ഈ രാംദേവിന്റെ രസകരമായ മറുപടി.

ബി.ജെ.പി. നേതാക്കളില്‍ അധികവും അവിവാഹിതരാണ്. ധാരാളം വിവാഹങ്ങള്‍ നടക്കുന്ന സമയമാണിതെന്ന് അവര്‍ ഓര്‍ത്തില്ല. അതായിരുന്നു തെറ്റ്, രാം ദേവ് അഭിപ്രായപ്പെട്ടു.

ഒരുമാസം കഴിഞ്ഞാണ് നോട്ട് നിരോധനം നടപ്പിലാക്കിയിരുന്നതെങ്കില്‍ വിവാഹങ്ങളെ ഇത്രയധികം ബാധിക്കില്ലായിരുന്നു.

ആര്‍ക്കും സ്ത്രീധനം ആവശ്യപ്പെടാന്‍ സാധിച്ചില്ല എന്നതാണ് സംഭവിച്ച ഒരു നല്ല കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോട്ട്‌ അസാധുവാക്കിയതിനെ തുടര്‍ന്ന് പ്രതിഷേധം വ്യാപകമായതോടെ വിവാഹം നടക്കാനിരിക്കുന്ന കുടുംബങ്ങള്‍ക്ക് രണ്ടരലക്ഷം രൂപ വരെ പിന്‍വലിക്കാമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

Top