രാജ്യത്തെ കളങ്കിതര്‍ക്ക് എല്ലാം ചേക്കേറാന്‍ പറ്റിയ പാര്‍ട്ടിയായി ബിജെപി അധ:പതിച്ചു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് ജയിക്കാന്‍ ബിജെപി വളഞ്ഞ വഴികള്‍ സ്വീകരിക്കുന്നതിന് തെളിവാണ് പ്രതിപക്ഷ നേതാക്കളെ ചാക്കിട്ട് പിടിത്തവും അക്കൗണ്ട് ഫ്രീസിങ്ങുമെന്ന് രമേശ് ചെന്നിത്തല. ഇതിനായി രാജ്യത്തെ ഭരണഘടനാ ഏജന്‍സികളെയാണ് മോദിസര്‍ക്കാര്‍ ഉപയോഗിക്കുന്നത്. ഏറ്റവും ഒടുവില്‍ ജയ്ഹിന്ദ് ചാനലിന്റെ അക്കൗണ്ട് കഴിഞ്ഞ ദിവസം മരവിപ്പിച്ചിരിക്കുന്നു. ചാനലിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും തടസ്സപ്പെടുത്താനാണ് ശ്രമം.സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണിത്.എ.ഐ.സി.സി, യൂത്ത് കോണ്‍ഗ്രസ് അകൗണ്ടുകള്‍ മരവിപ്പിച്ചതിന് പിന്നാലെ ഉള്ള നടപടി തികച്ചും ജനാധിപത്യ വിരുദ്ധമാണ്.

കോണ്‍ഗ്രസുകാരെ ബി.ജെപിയിലേക്ക് ക്ഷണിച്ച് കൊണ്ട് ഒരു കേന്ദ്ര മന്ത്രി നടത്തിയ പ്രസ്താവന തെരെഞ്ഞെപ്പ് നേരിടാന്‍ ആത്മശ്വാസമില്ലാത്തത് കൊണ്ടാണ്.രാജ്യത്ത് പല സംസ്ഥാനത്ത് നിന്നും ബിജെപിയിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ വരുന്നത് കാണുന്നില്ലേ എന്നാണ് മന്ത്രി ചോദിച്ചത്. കോണ്‍ഗ്രസ് വിട്ട നേതാക്കള്‍ ഉള്‍പ്പടെ മറ്റ് പാര്‍ട്ടിയില്‍ നിന്നും എത്തിയവര്‍ എല്ലാം കേടികളുടെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം നേരിടുന്നവരാണെന്ന കാര്യം മന്ത്രി സൗകര്യപൂര്‍വ്വം മറന്നിരിക്കുന്നു. രാജ്യത്തെ കളങ്കിതര്‍ക്ക് എല്ലാം ചേക്കേറാന്‍ പറ്റിയ പാര്‍ട്ടിയായി ബിജെപി അധ:പതിച്ചു.രാജ്യത്താകമാനം കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് പാര്‍ട്ടി വളര്‍ത്താനുള്ള തരംതാണ അവസ്ഥയിലേക്ക് ബി.ജെ.പി എന്ന പാര്‍ട്ടി തരം താണിരിക്കുന്നു-ഇത് കൊണ്ടൊന്നും ഇന്ത്യയിലെ സാധാരക്കാരുടെയും കര്‍ഷകരുടെയും ജന രോക്ഷത്തില്‍ നിന്നും രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top