ലഖ്‌നൗവിലെ സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്താതെ ബിജെപി മൂന്നാംഘട്ട പട്ടിക പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ലഖ്‌നൗവിലെ സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്താതെ ബിജെപി ഉത്തര്‍പ്രദേശില്‍ മൂന്നാം ഘട്ട പട്ടിക പ്രഖ്യാപിച്ചു. 91 സ്ഥാനാര്‍ത്ഥികളെക്കൂടിയാണ് ബിജെപി പ്രഖ്യാപിച്ചത്. എസ് പി വിട്ട് വന്ന അപര്‍ണ്ണ യാദവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പാര്‍ട്ടിയില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്.

അതിനിടെ, എംപി റീത്താ ബഹുഗുണ ജോഷിയുടെ മകന്‍ മയങ്ക് ജോഷി എസ്പിയുമായി ചര്‍ച്ച നടത്തി. സീറ്റു കിട്ടിയില്ലെങ്കില്‍ ബിജെപി വിടുമെന്നാണ് മയങ്കിന്റെ നിലപാട്. അയോധ്യയില്‍ നിലവിലെ എംഎല്‍എ വേദ്പ്രകാശ് ഗുപ്ത വീണ്ടും മത്സരിക്കും.

Top