സിപിഎം ആക്രമണത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച കോഴിക്കോട് ബിജെപി ഹര്‍ത്താല്‍

harthal

കോഴിക്കോട്: ശനിയാഴ്ച കോഴിക്കോട് ബിജെപി ഹര്‍ത്താല്‍. ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. ഹര്‍ത്താലിനെ ബിജെപിയും പിന്തുണച്ചിട്ടുണ്ട്.

രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ നിരന്തരമായി സിപിഎം അക്രമം അഴിച്ചു വിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ത്താല്‍.

ജില്ലാ സെക്രട്ടറി പി മോഹനനെതിരെയുണ്ടായ ബോംബ് ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ച് സിപിഐഎം കോഴിക്കോട് ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ നടത്തുകയാണ്. ഇതിന്റെ ഭാഗമായി സിപിഐഎം പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ ബിഎംഎസ് ഓഫീസ് ഉള്‍പ്പെടെ നശിപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Top