തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞതില്‍ പ്രതിഷേധിച്ചാണ് രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തത്.
ഹര്‍ത്താലിനേത്തുടര്‍ന്ന്, ജില്ലയിലെ വിവിധ ഡിപ്പോകളില്‍ നിന്നുള്ള സര്‍വീസുകള്‍ കെഎസ്ആര്‍ടിസി താത്കാലികമായി നിര്‍ത്തിവച്ചു.
പാറശാല, വെള്ളറട, പൂവാര്‍, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് നിര്‍ത്തിവച്ചത്. നെയ്യാറ്റിന്‍കരയില്‍ ബസ് തടയാന്‍ ശ്രമിച്ച 17 ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നു നടക്കേണ്ടിയിരുന്ന പ്ലസ്ടു സേ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 14 ലേക്കു മാറ്റിയതായി ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ നേരത്തെ അറിയിച്ചിരുന്നു.