കാവിയെ സ്നേഹിച്ച ലാലിന് എട്ടിന്റെ പണി കൊടുത്ത് ബി.ജെ.പി

തിരുവനന്തപുരം: സംഘപരിവാര്‍ സംഘടന സേവാഭാരതിയുമായി സഹകരിക്കുന്ന മോഹന്‍ലാലിന് എട്ടിന്റെ ‘പണി’ കൊടുത്ത് ബി.ജെ.പി.

മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമ ഒടിയന്‍ റിലീസ് ചെയ്യുന്ന വെള്ളിയാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചാണ് സഹയാത്രികന് സംഘ പരിവാര്‍ ‘പണി’ കൊടുത്തത്.

ബി.ജെ.പി സമരപന്തലില്‍ വച്ച് ദേഹത്ത് സ്വയം തീ കൊളുത്തിയ ബി.ജെ.പി അനുഭാവി മുട്ടട സ്വദേശി വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

ശബരിമല വിഷയത്തിലുള്ള പ്രതിഷേധം പ്രകടിപ്പിച്ച പ്രവര്‍ത്തകന്റെ ആത്മഹത്യ സംസ്ഥാനത്ത് വൈകാരികമായി ഉയര്‍ത്തി കൊണ്ടുവരാനാണ് ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

വന്‍ തുക മുടക്കി നിര്‍മ്മിച്ച സിനിമയുടെ തുടക്കം തന്നെ അനിശ്ചിതത്ത്വത്തിലായതില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകന്‍ ശ്രീകുമാര മേനോനും പരിഭ്രാന്തിയിലാണ്.

Top