ബിജെപി ഹര്‍ത്താലിനിടെ നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലേറ്

BJP

തിരുവനന്തപുരം: ബി ജെ പി ഹര്‍ത്താലിനിടെ രാവിലെ നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലേറ്. തിരുവനന്തപുരത്ത് നിന്ന് വന്ന കെ എസ് ആര്‍ ടി സി സൂപ്പര്‍ഫാസ്റ്റ് ബസ്സിന് നേരെയാണ് നെയ്യാറ്റിന്‍കര പത്താം കല്ലിന് സമീപത്ത് ഹര്‍ത്താലനുകൂലികള്‍ കല്ലെറിഞ്ഞത്. കല്ലേറില്‍ ബസ്സിന്റെ മുന്‍ ഗ്ലാസ്സ് തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.

ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്ന് ജില്ലയില്‍ നടത്താനിരുന്ന ഹൈസ്‌കൂള്‍ പരീക്ഷകള്‍ 21 -ാം തിയതിയിലേക്ക് മാറ്റി. ഇന്ന് നടക്കേണ്ടിയിരുന്ന ഹയര്‍സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ എല്ലാ ജില്ലകളിലേതും ഡിസംബര്‍ 21 ലേക്ക് മാറ്റിവച്ചു.

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് തിരുവനന്തപുരം ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍.

കഴിഞ്ഞദിവസം ബിജെപി, മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്കുനേരെയാണ് പൊലീസ് അതിക്രമം ഉണ്ടായത്. ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്റെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

Top