ബോംബാക്രമണത്തില്‍ പ്രതിഷേധം, തിരുവനന്തപുരത്ത് വ്യാഴാഴ്ച ബിജെപി ഹര്‍ത്താല്‍

harthal

തിരുവനന്തപുരം: തിരുവനന്തപുരത്തെ ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍.

രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍.

ബൈ​ക്കി​ൽ എ​ത്തി​യ ര​ണ്ടു​പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ബോം​ബെ​റി​ഞ്ഞ​വ​ർ ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

ഡല്‍ഹി എ.കെ.ജി ഭവനില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ എത്തിയ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ ആക്രമിച്ചതിന് പിന്നാലെയാണ് ബോംബാക്രമണം.

ബുധനാഴ്ച വൈകുന്നേരത്തോടൊയിരുന്നു ഡല്‍ഹി എ.കെ.ജി ഭവനില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ എത്തിയ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ അക്രമിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു വൈകുന്നേരത്തോടെ കേരളമാകെ നടന്നത്. കക്ഷി ഭേദമന്യ രാഷ്ട്രീയ നേതാക്കളും അക്രമത്തിനെതിരെ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് രാത്രി ഒമ്പത് മണിയോടെയാണ് അജ്ഞാതര്‍ ഓഫീസിന് നേരെ അക്രമം അഴിച്ച് വിട്ടത്.

Top