BJP harthal in Thrissur

തൃശൂർ: പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചു ബി ജെ പി തൃശൂരിൽ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. അപ്രതീക്ഷിതമായുണ്ടായ ഹർത്താൽ ജനങ്ങളെ ആകെ വലച്ചിട്ടുണ്ട്.

ഇന്നലെ രാത്രി കോകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിലാണ് ബി ജെ പി പ്രവർത്തകനായ മുക്കാട്ടുകര പൊറാടൻ വീട്ടിൽ നിർമൽ കുത്തേറ്റ് മരിച്ചത്.

സി പി എം പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ബി ജെ പി ആരോപിക്കുന്നത്.

സംഘർഷത്തിൽ പരിക്കേറ്റ മറ്റൊരു ബിജെപി പ്രവർത്തകർ മിഥുൻ ചികിത്സയിലാണ്. പ്രദേശത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതികൾക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.

ഹർത്താലിനോടനുബന്ധിച്ച് സംഘർഷമുണ്ടാവാതിരിക്കാൻ എ.ആർ.ക്യാംപിൽ നിന്നടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇനിയും ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ്.

Top