ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധം, പത്തനംതിട്ടയില്‍ ബിജെപി ഹര്‍ത്താല്‍

harthal

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.

പത്തനംതിട്ട നഗരത്തില്‍ ഞായറാഴ്ച രാത്രി ഉണ്ടായ ആര്‍എസ്എസ് – ഡിവൈഎഫ്‌ഐ സംഘര്‍ഷത്തെത്തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണു സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍.

പത്തനംതിട്ട വെട്ടിപ്രത്ത് ആര്‍എസ്എസ് ഗുരുദക്ഷിണ പരിപാടിക്കിടെയായിരുന്നു സംഘര്‍ഷമുണ്ടായത്. ആര്‍എസ്എസ് പ്രവര്‍ത്തകരെ പിരിച്ചുവിടാനുള്ള ശ്രമത്തിനിടെ ഇവിടെ കല്ലേറുമുണ്ടായി. സിഐ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കു പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് പിന്നീടു പോലീസ് ലാത്തിവീശിയത്.

മലങ്കര കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ ഈവാനിയോസ് ഓര്‍മപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള പദയാത്രകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Top