പത്തനംതിട്ട ജില്ലയില്‍ വെള്ളിയാഴ്ച ബിജെപി ഹര്‍ത്താല്‍

harthal

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ വെള്ളിയാഴ്ച ബിജെപി ഹര്‍ത്താല്‍. ശബരിമലയിലേക്കു പോയ പന്തളം സ്വദേശി ശിവദാസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ശിവദാസിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ശിവദാസിന്റെത് അപകട മരണമാണെന്ന് പൊലീസ് അറിയിച്ചു. ഹര്‍ത്താലിന് ശബരിമല കര്‍മ്മസമിതി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകളുടേയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Top