‘ആമ്പിളയാനാ വണ്ടിയെ തൊട്‌റാ’; ഹര്‍ത്താലുകാരെ ഒറ്റയ്ക്കു നേരിട്ട എസ്ഐക്ക് സമ്മാനം

tomin thachankery

തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതി നടത്തിയ ഹര്‍ത്താലിനിടെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടഞ്ഞ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ വിരട്ടിയോടിച്ച തമിഴ്‌നാട് എസ്.ഐയ്ക്ക് അഭിനന്ദന പ്രവാഹം. കളിയിക്കാവിള എസ്.ഐ എം.വി മോഹന അയ്യരാണ് സോഷ്യല്‍ മീഡിയയില്‍ കയ്യടിനേടി താരമായത്.

ഹര്‍ത്താലിനിടെ സംസ്ഥാന വ്യാപകമായി അക്രമം ഉണ്ടാകുകയും കെ.എസ്.ആര്‍.ടിസി ബസുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന എസ്.ഐ മോഹനഅയ്യര്‍ ഹര്‍ത്താല്‍ അനുകൂലികളെ ഒറ്റയ്ക്ക് നേരിടുകയായിരുന്നു. ‘ ആമ്ബിളയാനാ വണ്ടിയെ തൊട്‌റാ’ എന്ന മോഹന അയ്യരുടെ വെല്ലുവിളിക്കുമുന്നില്‍ പ്രവര്‍ത്തകര്‍ പിന്തിരിയുകയായിരുന്നു.

ബസുകളെ കടത്തിവിട്ടതിനുശേഷം എസ് ഐയുടെ വെല്ലുവിളിക്ക് മുന്നില്‍ ഭയപ്പെട്ട സംഘപരിവാറുകാര്‍ സ്ഥലം കാലിയാക്കി. സമരക്കാര്‍ എസ് ഐ യുടെ വീഡിയോ വൈറലായതിന് പിന്നാലെ അഭിനന്ദനപ്രവാഹവും തേടിയെത്തിയിരുന്നു. സ്വന്തം ജോലി ഉത്തരവാദിത്വത്തോടെ ചെയ്ത കളിയിക്കാവിള എസ് ഐക്ക് നിറഞ്ഞ കയ്യടിയാണ് ഏവരും നല്‍കുന്നത്.

അതിനിടയിലാണ് കെ.എസ്.ആര്‍.ടി.സിയും എസ്ഐയെ ഔദ്യോഗികമായി അംഭിനന്ദിച്ച് രംഗത്തെത്തിയത്. കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ ജെ. തച്ചങ്കരി മോഹനഅയ്യരെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും പ്രശസ്തി പത്രവും 10,00 രൂപയും സമ്മാനമായി പ്രഖ്യാപിക്കുകയും ചെയ്തു.

Top