പയ്യന്നൂരില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു

harthal

കണ്ണൂര്‍: പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.

ചാവ്വാഴ്ച നടന്ന സിപിഐഎം അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ബിജെപി ഹര്‍ത്താല്‍ ആചരിക്കുന്നത്.

പയ്യന്നൂരില്‍ കൊല്ലപ്പെട്ട സിപിഐഎം നേതാവ് സി.വി.ധനരാജിന്റെ രക്തസാക്ഷിത്വ വാര്‍ഷികദിന പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്കു നേര്‍ക്കുണ്ടായ ബോംബേറില്‍ ആറു സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. തൊട്ടുപിന്നാലെ മണ്ഡലത്തിലെ ബിജെപി ഓഫീസിനും ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിനും നേരെ അക്രമങ്ങളുണ്ടായി.

Top